ആരാധനാലയങ്ങളുടെ ചുവരുകള്‍ക്കകത്ത് ഒതുങ്ങിനില്‍ക്കേണ്ടതാണ് മതം എ ന്നല്ല പ്രവാചകന്മാരൊന്നും പഠിപ്പിച്ചത്; പ്രത്യുത ജീവിത ത്തിന്റെ വിവിധ തുറകളില്‍ അനുസരിക്കേണ്ടതായ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളുന്ന താണ് മതമെന്നാണ്. ‘മുസ്ലിം’ എന്നാല്‍, സ്വന്തത്തെ സ്രഷ്ടാവിന് സമര്‍പ്പിച്ചവന്‍ എന്നാണര്‍ഥം. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ നാനാതുറകളിലേക്കുമുള്ള ദൈവിക മാര്‍ഗനിര്‍ദേശം സ്വീകരിക്കു ന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയാറാകാന്‍ മുസ്ലിമിന് കഴിയുകയില്ല. ആരാധനാലയത്തിലെത്തു മ്പോള്‍ ദൈവബോധവും ജീവിതത്തിലെല്ലാം തന്നിഷ്ടവു മെന്ന ‘മതസങ്കല്‍പം’ ഇസ് ലാമിന് അന്യമായതിനാല്‍ എല്ലാ രംഗത്തേക്കുമുള്ള ഇസ്ലാമിക വിധിവിലക്കു കള്‍ കര്‍ശനമായും പാലിക്കുന്നവനായിരിക്കും യഥാര്‍ഥ മുസ്ലിം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ